തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ സ്പീക്കർ എ.എൻ. ഷംസീറിനും പങ്കുണ്ടെന്ന് ആരോപിച്ചു യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. എ.എന്.ഷംസീറിന്റെ ഫോൺ പരിശോധിക്കണമന്ന് ആവശ്യപ്പട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതിയുമായി രംഗത്തെത്തിയത്.
സിപിഎം നേതാവ് എം.വി. ജയരാജന് പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാൻ ആണന്നും കെഎസ്യു ആരോപിച്ചു. സംഭവത്തിൽ സ്പീക്കറുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സംഭവങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും സ്പീക്കറുടെ ഇടപെടലുകൾ സംശയാസ്പദമാണെന്നുമാണ് വാദം.